അർമാഗ്: കൗണ്ടി അർമാഗിലെ ഫുട്ബോൾ ക്ലബ്ബിൽ 18 കാരന് നേരെ കത്തിയാക്രമണം. ലുർഗാനിലെ ഗ്ലെനവൻ ഫുട്ബോൾ ക്ലബ്ബിൽ ആയിരുന്നു സംഭവം. പരിക്കേറ്റ 18 കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ മറ്റൊരു 18 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മോർനെവ്യു പാർക്കിന്റെ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പ്രതിയായ 18 കാരൻ യുവാവിന്റെ തലയിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ പോലീസ് ഉടൻ സ്ഥലത്ത് എത്തി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

