ഡബ്ലിൻ: അയർലൻഡിന്റെയും അമേരിക്കയുടെയും ബന്ധം കൂടുതൽ ദൃഢമാക്കാൻ അയർലൻഡുമായി ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടൺ ഡിസിയിലെ പുതിയ ഐറിഷ് എംബസിയെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ചയായിരുന്നു പുതിയ എംബസി കെട്ടിടം അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഉദ്ഘാടനം ചെയ്തത്.
അയർലൻഡുമായി കൂടുതൽ മികച്ച വ്യാപാര നയങ്ങളിൽ ഏർപ്പെടാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്ന നിക്ഷേപ പദ്ധതികളും ആഗ്രഹിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Discussion about this post

