കത്വ: പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികളിൽ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിച്ചാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നും പൗരത്വ ഭേദഗതി നിയമം പ്രകാരം പൗരത്വം നൽകുന്ന പ്രക്രിയ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുർഷിദാബാദ് ജില്ലയിലെ ജംഗിപൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. “പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കാൻ യുസിസി നടപ്പിലാക്കും. സംസ്ഥാനത്ത് ബംഗാളികളെ ന്യൂനപക്ഷമാകാൻ അനുവദിക്കില്ല . സംസ്ഥാനത്തിന്റെ സ്വത്വവും ഭാവിയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണിത്. രാജ്യത്തിന്റെ സുരക്ഷയാണ് ഞങ്ങൾക്ക് പരമപ്രധാനം.
മാ-മതി-മനുഷ്” എന്ന മുദ്രാവാക്യം ഉയർത്തിയാണ് തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയത് . എന്നാൽ ഇപ്പോൾ നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകൾ ഉപയോഗിച്ച് സർക്കാർ രൂപീകരിക്കാൻ അവർ ആഗ്രഹിക്കുന്നു. പശ്ചിമ ബംഗാൾ ഇനി പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവും സഹിക്കില്ല.
ഇന്ത്യയിലുടനീളം രാമനവമി സമാധാനപരമായി ആഘോഷിച്ചു, എന്നാൽ പശ്ചിമ ബംഗാളിൽ, തൃണമൂൽ കോൺഗ്രസിന്റെ രക്ഷാകർതൃത്വത്തിൽ രാമനവമി ഘോഷയാത്രകൾ ആക്രമിക്കപ്പെടുകയും അക്രമം നടക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഭയന്ന് ടിഎംസി എഐ-വീഡിയോകൾ” പ്രചരിപ്പിക്കുകയാണെന്നും “ അദ്ദേഹം പറഞ്ഞു.

