ഡബ്ലിൻ: ഊർജ്ജ വിലയുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ ഐറിഷ് കുടുംബങ്ങൾക്ക് ഗ്രാന്റ് നൽകാനും ബില്ലുകൾ കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ച് സോഷ്യൽ ഡെമോക്രാറ്റ്സ്. പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വലിയ ഊർജ്ജ പ്രതിസന്ധിയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സോഷ്യൽ ഡെമോക്രാറ്റ്സ് ഫൈവ് പോയിന്റ് പ്ലാൻ നിർദ്ദേശിച്ചത്. 3.6k യൂറോ ഗ്രാന്റായി നൽകണം എന്നാണ് നിർദ്ദേശം.
സംഘർഷം തുടർന്നാൽ ഊർജ്ജവിലകൾ ഇനിയും ഉയരുമെന്ന് സോഷ്യൽ ഡെമോക്രാറ്റ്സ് വിലയിരുത്തുന്നു. അതേസമയം ഊർജ്ജ പ്രതിസന്ധി തരണം ചെയ്യാൻ സോളാർ പാനൽ സ്ഥാപിക്കുന്നതിന് വീടുകൾക്ക് ലഭ്യമായ പിന്തുണ നൽകാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post

