ലിമെറിക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഒ.വി.ബി.എസ് നടത്തപ്പെട്ടു. ഉണർന്നിരിപ്പിൻ അനുഗ്രഹീതർ ആകാം എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയായിരുന്നു ഇത്തവണത്തെ ക്ലാസുകൾ. പരിപാടിയിൽ നിരവധി പേർ പങ്കാളികളായി.
മൂന്ന് ദിവസങ്ങളിൽ ആയിട്ടായിരുന്നു ക്ലാസുകൾ. ഇതിൽ കഥകളും കളികളും ഉണ്ടായിരുന്നു. മെഡിറ്റേഷൻ,ആക്ഷൻ സോങ്, ചിത്രരചന , കളറിംഗ് തുടങ്ങിയവയും നടത്തപ്പെട്ടു.വിവിധങ്ങൾ ആയ കലാപരിപാടിയും നടന്നു. വികാരി ഫാദർ അനു മാത്യൂ , സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ്സ് കൃപ എലിസബത്ത് റെനി , അസിസ്റ്റന്റ് ഹെഡ്മാസ്റ്റർ സച്ചിൻ സാജൻ, ഒ.വി.ബി.സ് കോ ഓർഡിനേറ്റർ ജൂലിയ സാറ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.
Discussion about this post

