കോർക്ക്: കോർക്കിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. 60 വയസ്സുള്ള സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ ആയിരുന്നു സംഭവം. ടോഗെർ മേഖലയിലെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്.
രാവിലെ 6.15 ഓടെ ആയിരുന്നു തീപിടിത്തം ഉണ്ടായ വിവരം ഫയർ ഫോഴ്സിന് ലഭിച്ചത്. ഉടനെ സ്ഥലത്ത് എത്തി തീ അണയ്ക്കുകയായിരുന്നു. അപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല. സ്ഥലത്ത് ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെ പുരോഗമിക്കുകയാണ്.
Discussion about this post

