വാഷിംഗ്ടൺ ; ന്യൂജേഴ്സിയിലെ യൂണിയൻ ടൗൺഷിപ്പിലെ ചിക്-ഫിൽ-എയിൽ നടന്ന കൂട്ട വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു . നിരവധി പേർക്ക് പരിക്കേറ്റു. റൂട്ട് 22 ലെ ഔട്ട്ലെറ്റിലാണ് രാത്രി 8:40 ഓടെയാണ് സംഭവം
വെടിവയ്പ്പിനെ പറ്റി അധികൃതർ അന്വേഷിക്കുന്നുണ്ടെന്ന് പ്രാദേശിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു . തിരക്കുള്ള സമയത്തായിരുന്നു ആക്രമണം നടന്നതെന്ന് പറയപ്പെടുന്നു.യൂണിയൻ ടൗൺഷിപ്പിലെ ചിക്-ഫിൽ-എയ്ക്ക് പുറത്ത് കനത്ത പോലീസ് വിന്യാസമുണ്ട്.
ആക്രമണം നടന്നപ്പോൾ തന്നെ നിരവധി പേർ സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപെട്ടു . സംഭവം ഏറെ പരിഭ്രാന്തി സൃഷ്ടിച്ചു. ആറ് പേർക്ക് വെടിയേറ്റതായാണ് റിപ്പോർട്ട്. വെടിയേറ്റവരിൽ ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
യൂണിയൻ കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംശയിക്കുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല .

