ഡബ്ലിൻ: കഴിഞ്ഞ 10 വർഷത്തിനിടെ മിക്ക യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും വീടുകളുടെ വിലയും വാടകയും വർധിച്ചു. യൂറോസ്റ്റാറ്റിന്റെ കണക്കുകൾ പ്രകാരം അയർലൻഡിൽ വീടുകളുടെ വിലയും വാടകയും ഇരട്ടിയായി. 2025 മുതലുള്ള കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് യൂറോസ്റ്റാറ്റിന്റെ വിലയിരുത്തൽ.
കണക്കുകൾ പരിശോധിക്കുമ്പോൾ അയർലൻഡിൽ വീടുകളുടെ വിലയിൽ 103 ശതമാനത്തിലധികം വർധനവ് ഉണ്ടായിട്ടുണ്ട്. യൂറോപ്യൻ യൂണിയനിലാകമാനം 65 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാന മൂന്ന് മാസങ്ങളിൽ വലിയ തോതിലാണ് ഭവന വിലയും വാടകയും വർധിച്ചത്. മൂന്ന് മാസത്തിനിടെ 5.5 ശതമാനത്തിന്റെ വില വർധനവിനാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സാക്ഷിയായത്.
Discussion about this post

