ക്ലെയർ: യുഎസ് സൈനിക വിമാനത്തിൽ കേടുപാടുകൾ ഉണ്ടാക്കിയ സംഭവത്തിൽ 40 കാരൻ അറസ്റ്റിൽ. ഷാനൻ വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. വിമാനത്താവളത്തിലേക്ക് അനധികൃതമായി പ്രവേശിച്ച ഇയാൾ വിമാനത്തിനടുത്തേയ്ക്ക് പോകുകയായിരുന്നു. ഇതിന് ശേഷം കൂർത്ത വസ്തു ഉപയോഗിച്ച് വിമാനത്തിന് കേടുപാടുകൾ ഉണ്ടാക്കുകയായിരുന്നു. സംഭവം കണ്ടതോടെ വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാർ എത്തി ഇയാളെ പിടികൂടി. പിന്നീട് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
Discussion about this post

