കോർക്ക്: കോർക്കിലെ വൈറ്റ്ഗേറ്റിലുള്ള എണ്ണ ശുദ്ധീകരണശാലയ്ക്ക് മുൻപിലെ പ്രതിഷേധക്കാരെ നീക്കി ഗാർഡ. ദിവസങ്ങളായി അടച്ച് പൂട്ടിയ എണ്ണ ശുദ്ധീകരണശാലയുടെ ഗേയ്റ്റ് തുറപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കിയത്. റിഫൈനറിയ്ക്ക് മുൻപിൽ തടിച്ച് കൂടിയും വാഹനങ്ങൾ നിർത്തിയിട്ടും വലിയ ബുദ്ധിമുട്ട് ആയിരുന്നു ഇവർ സൃഷ്ടിച്ചത്.
പോലീസിന്റെ നിരവധി സംഘങ്ങൾ എത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. ശേഷം ട്രക്കുകൾ, ട്രാക്ടറുകൾ എന്നിവ നീക്കി. ഇതിന് ശേഷമാണ് ഇന്ധന ടാങ്കറുകൾക്ക് അകത്തേയ്ക്ക് പ്രവേശിക്കാൻ ആയത്. മേഖല പൂർവ്വാവസ്ഥയിലാക്കാൻ പോലീസുകാർക്ക് ഏകദേശം ഒരു മണിക്കൂറോളം സമയം വേണ്ടിവന്നു. പെപ്പെർ സ്പ്രേ ഉൾപ്പെടെ പ്രതിഷേധക്കാർക്ക് നേരെ പ്രയോഗിക്കേണ്ട സാഹചര്യവും ഉണ്ടായി.

