ഡബ്ലിൻ: കത്തിയുമായി പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കടന്ന് പോലീസുകാരെ ഭീഷണിപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി. ഡബ്ലിൻ ജില്ലാ കോടതിയിൽ ആയിരുന്നു ഹാജരാക്കിയത്. പ്രതിയെ കോടതി കസ്റ്റഡിയിൽ വിട്ടു.
30 വയസ്സുള്ള സൈമൺ നായിഡുവാണ് പോലീസ് സ്റ്റേഷനിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു സഭവം. ഇയാൾ മാനസിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്കെതിരെ ആയുധം കൈവശം വച്ചതിന് നാല് കുറ്റങ്ങൾ ചുമത്തി.
Discussion about this post

