കിൽഡെയർ: കൗണ്ടി കിൽഡെയറിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും ദൃശ്യങ്ങൾ കൈവശമുള്ളവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടേ കാലോടെ ആയിരുന്നു രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള ഗുരുതരമായ അപകടം ഉണ്ടായത്.
അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. നാല് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസമയം അവിടെയുണ്ടായിരുന്നവർ മുന്നോട്ടുവരണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ബാർബേഴ്സ്ടൗൺ പ്രദേശം വഴി ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിൽ കടന്നുപോയവർ വാഹനത്തിന്റെ ഡാഷ്ക്യാം പരിശോധിക്കേണ്ടതാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 01 666 7800, 1800 666 111 എന്നീ നമ്പറുകളിലോ മറ്റേതെങ്കിലും ഗാർഡാ സ്റ്റേഷനുമായോ ബന്ധപ്പെടേണ്ടതാണ്.

