ചെന്നൈ : തിരുപ്പുറകുണ്ഡ്രം കൽസ്തംഭത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെ അടിയന്തിര യോഗം വിളിച്ച് ചേർത്ത് മുഖ്യമന്ത്രി ജോസഫ് വിജയ്. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുന്നത് . മന്ത്രി നിർമ്മൽ കുമാറും, ചീഫ് സെക്രട്ടറിയും, മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
തിരുപ്പുറകുണ്ഡ്രത്തിന്റെ സുരക്ഷ സി ആർ പി എഫിന് കൈമാറിയതും ചർച്ചയാകുമെന്നാണ് സൂചന. അതേസമയം കൽസ്തംഭത്തിൽ വിളക്ക് കൊളുത്തണമെന്ന കോടതി ഉത്തരവിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുതിർന്ന നേതാവ് തമിഴിസൈ സൗന്ദരാജൻ രംഗത്തെത്തി.
‘ വിളക്ക് കൊളുത്താമോ എന്ന് കോടതി ചോദിച്ചതല്ല, മറിച്ച് കൊളുത്തണമെന്ന് ഉത്തരവിട്ടതാണ്. കാരണങ്ങൾ ചോദിക്കാൻ തയ്യാറല്ല. സുപ്രീം കോടതി ഇടക്കാല പരിഹാരം നൽകിയ ശേഷം ഒരു വിശദീകരണമോ, ചർച്ചയോ ആവശ്യമില്ല , വിളക്ക് നേരിട്ട് കത്തിക്കണമായിരുന്നു.
സർക്കാരും തെറ്റുകൾ വരുത്തിയിട്ടുണ്ട്. ഗവർണറും തെറ്റുകൾ വരുത്തിയിട്ടുണ്ട്. ട്രസ്റ്റി ബോർഡും തെറ്റുകൾ വരുത്തിയിട്ടുണ്ട്. സുപ്രീം കോടതി അതിലും ശക്തമായി പറഞ്ഞിട്ടുണ്ട്. മധുര കളക്ടർ മുതലക്കണ്ണീർ പൊഴിക്കുന്നു. കളക്ടർ നൽകിയ ക്ഷമാപണത്തിൽ ഞങ്ങൾക്ക് വിശ്വാസമോ , യോജിപ്പോ ഇല്ല , ഇതെല്ലാം കോടതി തമിഴ്നാട് സർക്കാരിനോട് പറഞ്ഞ നീതിയുടെ വാക്കുകളാണ്.വിളക്ക് കൊളുത്തുന്നതിനെ എതിർക്കുന്നവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം ‘ എന്നാണ് തമിഴിസൈയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.

