തിരുവനന്തപുരം ; സംസ്ഥാനത്ത് നേമം അടക്കമുള്ള നിയമസഭാ മണ്ഡലങ്ങളിൽ മതേതര മുസ്ലീങ്ങൾ ആർക്ക് വോട്ട് നൽകണമെന്ന് പറയുന്ന കരമന മസ്ജിദ് ഇമാമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. നേമത്ത് ഉള്ള 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകമാണ് . മുസ്ലീം സമാജത്തിന്റെ മുസ്ലീം സമാജത്തിന്റെ മൊത്തം വോട്ട് ഫാസിസത്തിന്റെ വക്താക്കൾ ജയിച്ചു കയറുന്ന ഇടങ്ങളിൽ ജയം ഉറപ്പുള്ള മറ്റ് സ്ഥാനാർത്ഥികൾക്ക് നൽകണമെന്നാണ് ഇമാം പറയുന്നത്. കാസ എന്ന ക്രിസ്ത്യൻ സംഘടനയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത് .
‘ ഏതെങ്കിലും ഒരു പക്ഷത്ത് നിലയുറപ്പിച്ച് അവർ ഉദ്ദേശിക്കുന്ന , പാർട്ടിയ്ക്ക് വോട്ട് കുത്തുക എന്നതിനപ്പുറത്ത് ഏറ്റവും പക്വമായി ചിന്തിച്ച് ഫാസിസത്തിന്റെ വക്താവിന് ഒരിക്കലും അധികാര കസേര നൽകുകയില്ലെന്ന ക്രിയാത്മകമായ ചിന്തയിൽ നിന്ന് നമ്മുടെ കർത്തവ്യം നിർവഹിക്കാൻ നമുക്ക് കഴിയണം .
രണ്ട് മണ്ഡലത്തിന്റെ സംഗമസ്ഥാനമാണ് കരമന. നേമം മണ്ഡലം , തിരുവനന്തപുരം മണ്ഡലം . നേമം മണ്ഡലത്ത് വർഗീയ ശക്തികൾ ജയിച്ചുകയറാമെന്ന ആത്മവിശ്വാസത്തിലാണ് . അവരുടെ അനൗൺസ്മെന്റ് തന്നെ അങ്ങനെയാണ് അവർക്ക് നല്ല ആത്മവിശ്വാസമാണ് .ഇവിടെ 29000 മുസ്ലീം വോട്ടുകൾ ഉണ്ട് . ഈ മുസ്ലീം വോട്ടുകൾ നിർണ്ണായകമാണ് . നാം വോട്ട് ചെയ്ത് കാത്തിരുന്ന് റിസൽട്ട് വരുമ്പോൾ എന്റെ വോട്ട് പാഴായി പോയല്ലോയെന്ന വ്യസനം നമ്മളെ ബാധിക്കാതിരിക്കാൻ നമ്മൾ പക്വമായി ചിന്തിക്കണം . മതേതരചേരിയിലുള്ള ജയിക്കുന്ന സ്ഥാനാർത്ഥിയ്ക്ക് വോട്ടുകൾ ഭിന്നിച്ച് പോകാതെ സമാഹരിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ് .
ഒരു ഹത്തീബ് എന്ന നിലയിൽ , ഇമാം എന്ന നിലയിൽ ഇതിനപ്പുറം എനിക്ക് പറയാൻ കഴിയില്ല . ഫാസിസത്തിന്റെ വക്താക്കൾ ജയിച്ചു കയറുന്ന ഇടങ്ങളിൽ മുസ്ലീം സമാജത്തിന്റെ മുസ്ലീം സമാജത്തിന്റെ മൊത്തം വോട്ട് ജയസാധ്യത ഉള്ള സ്ഥാനാർത്ഥികൾക്ക് നൽകുന്ന സ്ഥിതി വിശേഷത്തിലേയ്ക്ക് മാറിയാൽ അല്ലാതെ അങ്ങനെ ജനങ്ങൾ ചിന്തിച്ചാൽ അല്ലാതെ വർഗീയ ഫാസിസ്റ്റ് ശക്തികളെ അധികാര കസേരയിൽ എത്താതെ തടയാനാകില്ല . ആ തിരിച്ചറിവ് എനിക്കും നിങ്ങൾക്കും ഉണ്ടാവണം .‘ എന്നാണ് വീഡിയോയിൽ ഇമാം പറയുന്നത് .

