രൺബീർ കപൂർ , യാഷ്, സായ് പല്ലവി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘രാമായണം’ ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ബജറ്റ് ചിത്രമാണ്. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളുടെയും നിർമ്മാണത്തിനായി ഏകദേശം 4000 കോടി രൂപയാണ് ബജറ്റ് നീക്കിവച്ചിരിക്കുന്നത്. ലോകോത്തര VFX സാങ്കേതികവിദ്യയാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ചിത്രത്തിൽ രൺബീർ കപൂറാണ് രാമനായി എത്തുന്നത് . സായ് പല്ലവി സീതയായി എത്തുന്നു. നടൻ യാഷാണ് രാവണനെ അവതരിപ്പിക്കുന്നത് . ‘KGF’, ‘KGF 2’ എന്നിവയിലൂടെ പ്രശസ്തനായ യാഷ് എന്തുകൊണ്ടാണ് രാവണനെപ്പോലുള്ള ഒരു വില്ലനായി വേഷമിടാൻ സമ്മതിച്ചത് എന്ന ചോദ്യത്തിന് സംവിധായകൻ നിതീഷ് തിവാരി നൽകിയ ഉത്തരമാണിപ്പോൾ ശ്രദ്ധ നേടുന്നത്.
“രാവണന് വളരെ സങ്കീർണ്ണമായ വ്യക്തിത്വമാണ് ഉള്ളത്. അദ്ദേഹത്തെ ഒരു ‘വില്ലനായി’ മാത്രമേ കാണുന്നുള്ളൂ. പക്ഷേ അദ്ദേഹം അറിവുള്ളവനും, സംഗീതജ്ഞനും, വൈദ്യശാസ്ത്ര വിദഗ്ദ്ധനും, എല്ലാറ്റിനുമുപരി, അദ്ദേഹം ഒരു വലിയ ശിവഭക്തനുമായിരുന്നു. രാവണനെ ഒരു വില്ലനായി ചിത്രീകരിക്കാൻ ഞങ്ങൾ പോകുന്നില്ല, പകരം അദ്ദേഹത്തിന്റെ നല്ലതും ചീത്തയുമായ ഗുണങ്ങൾ രണ്ടും കാണിക്കാൻ പോകുന്നു. വലിയ താരപദവിയും ആത്മവിശ്വാസവുമുള്ള യാഷിന് മാത്രമേ അത്തരമൊരു വേഷം ചെയ്യാൻ കഴിയൂ.”
രാവണന്റെ വേഷം ആരും അവതരിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിച്ചില്ല, കാരണം ആ വേഷം സങ്കീർണ്ണമാണ്. രാവണനെ ഞങ്ങൾ അവതരിപ്പിച്ച രീതി ഇഷ്ടപ്പെട്ടതിനാലാണ് യാഷ് ആ വേഷം സ്വീകരിച്ചത്. കൂടാതെ, കഥ കേട്ടതിനുശേഷം, രൺബീർ കപൂർ തന്നെ അതിനെ അഭിനന്ദിച്ചു, ‘നമ്മൾ കണ്ടിട്ടുള്ള ‘രാമായണ’ങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ ചിത്രത്തിൽ രാവണന്റെ കഥാപാത്രത്തെ രൂപകൽപ്പന ചെയ്തിരിക്കുന്നത്,’ നിതേഷ് തിവാരി പറഞ്ഞു.
രാവണനായി മാത്രമല്ല യാഷ് അഭിനയിക്കുന്നത്, ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയാണ് അദ്ദേഹം. സംഗീതസംവിധായകരായ എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ഈ ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം ദീപാവലിക്ക് റിലീസ് ചെയ്യും.

