ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ ഫ്ളാറ്റിന് തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് വ്യക്തമാക്കി.
ഇൻവററി അവന്യൂവിൽ ശനിയാഴ്ച രാത്രി 10.20 ഓടെയായിരുന്നു അക്രമി തീയിട്ടത്. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Discussion about this post

