ഡബ്ലിൻ: ഫസ്റ്റ് ഹോം പദ്ധതിയിൽ നിർണായക തീരുമാനവുമായി സർക്കാർ. ഇത്തവണത്തെ ബജറ്റിൽ പദ്ധതി സെക്കൻഡ് ഹാൻഡ് വീടുകൾ വാങ്ങുന്നതിനായി വികസിപ്പിക്കില്ല. പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പുതിയ വീടുകളുടെ വിതരണം വർധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. പുതിയ നിർമ്മാണത്തിന് ആണ് ഇത്തവണത്തെ ബജറ്റിൽ സർക്കാർ പ്രധാന്യം നൽകുന്നത്. ഇത് സംബന്ധിച്ച് നിലവിൽ ഭവന- പബ്ലിക് എക്സൻഡിച്ചർ മന്ത്രിമാർ തമ്മിൽ ചർച്ചകൾ നടത്തിവരികയാണ്. ലാൻഡ് റീസോണിംഗുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post

