ലൗത്ത്:കൗണ്ടി ലൗത്തിലെ ദ്രോഗഡയിൽ താമസ സ്ഥലത്ത് തീപിടിത്തം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാത്രി 8.15 ഓട് കൂടിയായിരുന്നു അപകടം ഉണ്ടായത്. സംഭവ സമയം നിരവധി പേർ ഇവിടെ ഉണ്ടായിരുന്നു. എന്നാൽ ആർക്കും പരിക്കേറ്റിരുന്നില്ല. പുക ശ്വസിച്ച് ചിലർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇവർക്ക് അതിവേഗം ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
Discussion about this post

