ഡബ്ലിൻ: അയർലന്റിൽ പോലീസുകാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു. ഡെറിയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് മർദ്ദനമേറ്റു. സംഭവത്തിൽ ഇവരുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്.
സാക്വില്ലെ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. ഇവിടെ അക്രമം നടക്കുന്നതിനായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു പോലീസ്. തുടർന്ന് പ്രതികളായ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തു. ഇവരെ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ഇതിലെരാൾ പോലീസുകാരിയെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ പോലീസുകാരി ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post

