ന്യൂഡൽഹി : ടി20 ലോകകപ്പുമായി ഹനുമാൻ ക്ഷേത്രത്തിലെത്തി ഇന്ത്യൻ ടീം . അഹമ്മദാബാദിൽ ചരിത്രം സൃഷ്ടിച്ചതിന് മണിക്കൂറുകൾക്ക് ശേഷം, ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ഐസിസി ചെയർമാൻ ജയ് ഷാ എന്നിവരാണ് ട്രോഫിയുമായി ഹനുമാൻ ക്ഷേത്രം ദർശിച്ചത് . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കാൽനടയാണ് ടീം അംഗങ്ങൾ ക്ഷേത്രത്തിലെത്തിയത്.
ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന്റെ വൻ വിജയത്തിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം കിരീടം നേടിയത് . ഈ വിജയത്തോടെ, ഇന്ത്യ കിരീടം നിലനിർത്തുക മാത്രമല്ല, ആതിഥേയരെന്ന നിലയിൽ ടി20 ലോകകപ്പ് നേടുന്ന ആദ്യ രാജ്യമായി മാറുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 255 റൺസിന്റെ വമ്പൻ സ്കോർ നേടി. ലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 159 റൺസിന് പുറത്തായി. മത്സരത്തിന് ശേഷം, ട്രോഫിയുമായി നരേന്ദ്ര മോദി സ്റ്റേഡിയത്തിന് സമീപമുള്ള ഹനുമാൻ ടെക്രി ക്ഷേത്രത്തിലേകാണ് അംഗങ്ങൾ എത്തിയത് .
അതേസമയം ഇതിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവും , മുൻ ക്രിക്കറ്റ് താരവുമായ കിർത്തി ആസാദ് രംഗത്തെത്തിക്കഴിഞ്ഞു .സഞ്ജു ഒരിക്കലും അത് ഒരു പള്ളിയിലും കൊണ്ടുപോയിട്ടില്ല. ഈ ട്രോഫി 1.4 ദശലക്ഷം ഇന്ത്യക്കാർക്കുള്ളതാണ് – ഒരു മതത്തിന്റെ വിജയം ആഘോഷിക്കാനുള്ള സ്ഥലമല്ലെന്നാണ് എക്സ് പോസ്റ്റിൽ കിർത്തി പറയുന്നത് .
ഷെയിം ഓൺ ഇന്ത്യ , 1983-ൽ കപിൽ ദേവിന്റെ കീഴിൽ ഞങ്ങൾ ലോകകപ്പ് നേടിയപ്പോൾ, ഞങ്ങളുടെ ടീമിൽ ഹിന്ദു മുസ്ലീം സിഖുകാരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. ഞങ്ങളുടെ മതപരമായ ജന്മസ്ഥലമായ നമ്മുടെ മാതൃരാജ്യമായ ഇന്ത്യ ഭാരത് ഹിന്ദുസ്ഥാനിലേക്ക് ഞങ്ങൾ ട്രോഫി കൊണ്ടുവന്നു . എന്തുകൊണ്ട് ഒരു പള്ളിയായിക്കൂടാ? ഈ ടീം ഇന്ത്യയെ പ്രതിനിധീകരിക്കുന്നു – സൂര്യ കുമാർ യാദവിന്റെയോ ജയ് ഷായുടെയോ കുടുംബത്തെയല്ല!
സിറാജ് ഒരിക്കലും ഒരു പള്ളിയിൽ അത് കൊണ്ടുപോയില്ല . സഞ്ജു ഒരിക്കലും അത് ഒരു പള്ളിയിലേക്ക് കൊണ്ടുപോയില്ല. അദ്ദേഹത്തിന് ഒരു പ്രധാന പങ്കു വഹിക്കാനുണ്ടായിരുന്നു, ടൂർണമെന്റിലെ താരവുമായിരുന്നു. ട്രോഫി എല്ലാ വിശ്വാസത്തിലുള്ള 1.4 ബില്യൺ ഇന്ത്യക്കാരുടെതാണ് – ഒരു മതത്തിന്റെയും വിജയ ലാപ്പ് അല്ല! എന്നാണ് കിർത്തി ആസാദ് പറയുന്നത്.

