എറണാകുളം ; പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. പ്രമേഹം അടക്കമുള്ള രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. നാളെ പെരുമ്പാവൂരിലാണ് സംസ്കാരം .
2016 ഏപ്രിൽ 28 നാണ് നിയമവിദ്യാർത്ഥിനിയായ ജിഷ കൊല്ലപ്പെടുന്നത്. രണ്ട് മാസത്തിനു ശേഷം മുഖ്യപ്രതിയായ അസം സ്വദേശി അമറുൾ ഇസ്ലാം അറസ്റ്റിലായി . സെപ്റ്റംബർ 16 ന് കുറ്റപത്രം സമർപ്പിച്ച കേസിൽ 2017 ൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. പിന്നീട് സുപ്രീംകോടതി വിധി സ്റ്റേ ചെയ്തിരുന്നു.
Discussion about this post

