വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ പുഴയോരത്ത് നടക്കുകയായിരുന്ന സ്ത്രീയ്ക്ക് വെടിയേറ്റു. വാട്ടർഫോർഡ് ആശുപത്രിയ്ക്ക് പിന്നിലെ റിവർ സ്യൂറിലായിരുന്നു സംഭവം. ബോട്ടിൽ നിന്നാണ് വെടിയുതിർത്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നവംബർ 1 ന് ആയിരുന്നു സംഭവം. രാവിലെ ഏകദേശം 11.15 ഓടെയായിരുന്നു സംഭവം റിപ്പോർട്ട് ചെയ്തത്. വെടിയേറ്റ് സ്ത്രീയ്ക്ക് പരിക്കുണ്ട്. ഇവരെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്.
Discussion about this post

