ഡബ്ലിൻ: കേരള ക്രിസ്ത്യൻ യൂണിയൻ അയർലൻഡിന്റെ ആഭിമുഖ്യത്തിൽ ശുബ്ഹോ 2026 എക്യുമെനിക്കൽ ക്രിസ്തുമസ് കരോൾ സർവ്വീസ് സംഘടിപ്പിക്കുന്നു. അടുത്ത മാസം 5 ന് ആണ് പരിപാടി. ഡബ്ലിൻ ഫിർഹൗസിലെ ചർച്ച് ഓഫ് സയന്റോളജി ആൻഡ് കമ്യൂണിറ്റി സെന്ററാണ് പരിപാടിയ്ക്ക് വേദിയാകുന്നത്. അയർലൻഡിലെ വിവിധ ക്രൈസ്തവ സഭകളുടെ സംയുക്ത കൂട്ടായ്മയാണ് കേരള ക്രിസ്ത്യൻ യൂണിയൻ.
ഡബ്ലിന് പുറമെ കോർക്ക്, വാട്ടർഫോർഡ്, ലിമെറിക് തുടങ്ങിയവിടങ്ങളിൽ നിന്നുള്ള വിശ്വാസികളും സഭാംഗങ്ങളും പരിപാടിയുടെ ഭാഗമാകും. പരിപാടിയിലേക്ക് എല്ലാവരെയും സംഘാടകർ സ്വാഗതം ചെയ്തു.
Discussion about this post

