ഡബ്ലിൻ: അടുത്തവാരം ഡബ്ലിൻ നഗരത്തിൽ ഗതാഗത നിയന്ത്രണം. യൂറോപ്യൻ യൂണിയൻ പ്രസിഡൻസിയുടെ ഭാഗമായുള്ള യോഗത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. നാല് ദിവസമാണ് നേതാക്കളുടെ യോഗം. നാല് ദിവസവും വലിയ ബുദ്ധിമുട്ട് ആയിരിക്കും വാഹനയാത്രികർക്ക് അനുഭവപ്പെടുക.
വ്യാഴം, വെള്ളി ദിവസങ്ങളിലാണ് യൂണിയൻ നേതാക്കൾ യോഗം ചേരുന്നത്. ഇതിനോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ നടപടികളും ചൊവ്വാഴ്ച മുതൽ തന്നെ ആരംഭിക്കും. ഡബ്ലിനിലെ നോർത്ത് വാൾ ക്വോയിലുള്ള കൺവെൻഷൻ സെന്ററിലാണ് നേതാക്കൾ യോഗം ചേരുന്നത്. ഏകദേശം 50 ഓളം യൂറോപ്യൻ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

