ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ നിർമ്മാണം വർധിപ്പിക്കാൻ ഭവന വകുപ്പ്. നിർമ്മാണ പ്രവർത്തനങ്ങളിലെ വർധനവ് നിലവിലെ ഭവന പ്രതിസന്ധിയ്ക്ക് വലിയ ആശ്വാസമാകും. ഭവന നിർമ്മാണത്തിന്റെ തോത് വർധിപ്പിക്കുന്നതിന് പുറമേ ആദ്യമായി വീടു വാങ്ങുന്നവരുടെ മോർട്ട്ഗേജ് വായ്പകൾ ഉയർത്താനും, വിൽപ്പനയ്ക്കെത്തിക്കുന്ന വീടുകളുടെ എണ്ണം വർധിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
ഈ വർഷം പുതിയ വീടുകളുടെ നിർമ്മാണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ജൂലൈ മുതൽ സെപ്തംബർവരെയുള്ള കാലയളവിൽ വീടുകളുടെ എണ്ണം 10.4 ശതമാനം ഉയർന്നിട്ടുണ്ട്. ഈ വർഷം ഇതുവരെ 27000 വീടുകളുടെ നിർമ്മാണമാണ് ഭവന വകുപ്പ് പൂർത്തിയാക്കിയത്. നിരവധി വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിൽ ആയിട്ടുണ്ട്. ഈ വർഷം അവസാനം ആകുമ്പോഴേയ്ക്കും 40,000 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം.

