വീട്ടിൽ വളർത്തേണ്ട ചെടികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തുളസി. മഹാലക്ഷ്മിയാണ് തുളസിച്ചെടി. തുളസിയുടെ കൂടെ ഒരു മഞ്ഞളും കൂടി നട്ടാൽ വിഷ്ണുവും, ലക്ഷ്മിയും ഒരേ പോലെ വന്നു എന്നാണ് വിശ്വാസം. കസ്തൂരി മഞ്ഞളോ, അല്ലെങ്കിൽ സാധാരണ മഞ്ഞളോ നടാം.
വളരെയധികം പോസിറ്റീവ് എനർജി തരുന്ന ചെടിയാണ് റോസാ ചെടി. മുള്ളുള്ള ചെടി കണ്ട് കൊണ്ട് പുറത്ത് പോകുന്നത് നല്ലതല്ലെന്ന വിശ്വാസം ഉള്ളതിനാൽ വീടിന്റെ വാതിലിന്റെ മുൻപിൽ വയ്ക്കാതെ വീടിന്റെ സൈഡിലായി പനീനീർ ചെടി വളർത്താവുന്നതാണ്.
മുള്ളുള്ള ചെടികൾ , ബോൺസായ് ഇവ വീടിനു മുൻപിൽ വയ്ക്കുന്നത് നല്ലതല്ല. കനകാംബരം, പാരിജാതം എന്നിവ വീടുകളിൽ നട്ടുപിടിപ്പിക്കുന്നത് നല്ലതാണ്. വളരെ പ്രാധാന്യമുള്ള ചെടിയാണ് മന്ദാരം. ശിവഭഗവാണ് സമർപ്പിക്കുന്ന പൂവാണ് വെളുത്ത മന്ദാരം.
നാട്ടുചെത്തി, അശോകചെത്തി എന്നിവ നല്ലതാണ്. എന്നാൽ അശോക മരം വീടുകളില് വയ്ക്കുന്നത് നല്ലതല്ല. മുക്കുറ്റി നട്ടു വളർത്തേണ്ട കാര്യമില്ലെങ്കിലും ഏറെ പ്രാധാന്യമുള്ള ചെടിയാണിത്. ദശപുഷ്പങ്ങളിൽ എല്ലാം വീട്ടിൽ വളർത്തുന്നത് നല്ലതാണ്.
വളരെയധികം പോസിറ്റീവ് എനർജി നൽകുന്ന ചെടിയാണ് നന്ത്യാർവട്ടം. അഞ്ച് ഇതൾ ഉള്ളതും ചെറിയ ഇതൾ ഉള്ളതും, വലിയ ഇതൾ ഉള്ളതും ഉണ്ട്. മഞ്ഞക്കോളാമ്പി, മഞ്ഞ പുഷ്പങ്ങൾ ഉള്ള ചെടികളൊക്കെ പോസിറ്റീവ് എനർജി നൽകുന്നതാണ്.
നന്ത്യാർവട്ടം, അരളി, മഞ്ഞക്കോളാമ്പി ഇവ കന്നിമൂലയിൽ വയ്ക്കുന്നത് നെഗറ്റീവ് എനർജി കുറയ്ക്കാൻ സഹായിക്കും. മുല്ലയും വീട്ടിൽ വളർത്താൻ ഏറ്റവും അനുയോജ്യമാണ്. പത്തുമണി ചെടികളും, നാലുമണി ചെടികളും വീടിനോട് ചേർത്ത് നടാം . ചെങ്കദളി പൂവ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കാണുന്ന രീതിയിൽ നടാം. വെള്ള, വയലറ്റ് ശംഖുപുഷ്പങ്ങൾ വീടിന്റെ വടക്ക്, വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ നട്ട് വളർത്താം. കൂവളം വീടിന്റെ വടക്കുകിഴക്ക് ഭാഗത്തായും,മുൻ ഭാഗത്തായും നടാം. വീടിന്റെ മേൽക്കൂരയ്ക്ക് മുകളിലേയ്ക്ക് വളരാതെ നോക്കിയാൽ വീട്ടിൽ വളർത്താൻ പറ്റിയ ചെടിയാണ് ചെമ്പകം.

