ഡബ്ലിൻ: ശമ്പളകരാറിൽ സർക്കാർ പ്രതിനിധികളും ട്രേഡ് യൂണിയനും നേതാക്കളും തമ്മിൽ ഇന്ന് ചർച്ച നടത്തും. അടുത്ത ആഴ്ച ട്രേഡ് യൂണിയനുകൾ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇന്ന് ചർച്ച നടത്തുന്നത്. വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷനിൽ ചെയർമാൻ കെവിൻ ഫോളി അധ്യക്ഷനായ ഗ്രൂപ്പുമായിട്ടാണ് ചർച്ച.
12ാം തിയതിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂർ നേരത്തേയ്ക്ക് നടത്തുന്ന സമരത്തിൽ മൂന്ന് ലക്ഷത്തോളം പേർ പങ്കെടുക്കും. ഇത് പൊതുമേഖല സ്തംഭിക്കുന്നതിന് ഇടയാക്കും. ഈ സാഹചര്യം ഒഴിവാക്കാനാണ് സർക്കാരിന്റെ പരിശ്രമം. കഴിഞ്ഞ ആഴ്ച 10 ദിവസം നീണ്ടു നിൽക്കുന്ന ചർച്ച സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിൽ നടന്നിരുന്നു. എന്നാൽ ഇത് അലസിപ്പിരിയുകയായിരുന്നു.

