വാഷിംഗ്ടൺ : പ്രമുഖ അമേരിക്കൻ മുസ്ലീം പണ്ഡിതയായ ഡോ. ഷാദി എൽമാസ്രിയ്ക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടീഷ് സർക്കാർ . ഇസ്രായേലിനുള്ള പാശ്ചാത്യ പിന്തുണയെ വിമർശിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളെ തുടർന്നാണ് തീരുമാനം. ബർമിംഗ്ഹാം, ബോൾട്ടൺ, ഇൽഫോർഡ് എന്നിവിടങ്ങളിൽ ഞായറാഴ്ച എൽമാസ്രി പ്രസംഗിക്കാൻ തീരുമാനിച്ചിരുന്നു . എന്നാൽ അദ്ദേഹം എത്തുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ യാത്രാ അനുമതി റദ്ദാക്കുകയായിരുന്നു.
ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദാണ് ഈ നടപടി സ്വീകരിച്ചത്. മുസ്ലീം ചാരിറ്റിയായ ഗ്ലോബൽ റിലീഫ് ട്രസ്റ്റാണ് എൽമാസ്രിയുടെ സന്ദർശനം സംഘടിപ്പിച്ചത്. വിദ്വേഷം പ്രചരിപ്പിക്കുകയോ തീവ്രവാദ വീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതായി ആരോപിക്കപ്പെടുന്ന ആരെയും രാജ്യത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.
എൽമാസ്രിയുടെ നിരവധി പഴയ സോഷ്യൽ മീഡിയ പോസ്റ്റുകൾ അടുത്തിടെ വീണ്ടും പ്രത്യക്ഷപ്പെട്ടു, വൈറലായി. 2023 ഒക്ടോബർ 7 ന് ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തിന് ഒരു ദിവസത്തിനുശേഷം നടത്തിയ ഒരു പോസ്റ്റ്, ഗാസയിലെ ജനങ്ങൾ 50 വർഷത്തിനുശേഷം “പ്രതികാരം” ചെയ്തു “എന്നായിരുന്നു.

