ഡബ്ലിൻ: അയർലൻഡിൽ ഫ്ളൂ ബാധിതരുടെ എണ്ണം ഉയർന്ന് തന്നെ. കഴിഞ്ഞ ശനിയാഴ്ചവരെയുള്ള ഒരാഴ്ചയ്ക്കിടെ പനിബാധിതരുടെ എണ്ണം 2049 ആയി. എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.
അതിന് മുൻപുള്ള ആഴ്ച 1777 കേസുകൾ ആയിരുന്നു സ്ഥിരീകരിച്ചത്. ക്രിസ്തുമസിന് തൊട്ടുമുമ്പുള്ള ആഴ്ചയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 3,547 കേസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച പനിയെ തുടർന്ന് 512 പേർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു.
Discussion about this post

