ആൻഡ്രിം: ന്യൂടൗണാബിയിലെ ഇരട്ടക്കൊലപാതക കേസിൽ ഇൻക്വസ്റ്റ് ജൂണിൽ. അമ്മയെയും കാമുകിയെയും കൊലപ്പെടുത്തിയ ശേഷം പ്രതി ജീവനൊടുക്കിയ കേസിലാണ് ഇൻക്വസ്റ്റ്. കഴിഞ്ഞ വർഷം കേസിന്റെ പ്രാഥമിക വാദം കേൾക്കൽ പൂർത്തിയായിരുന്നു.
50 വയസ്സുള്ള കാരെൻ മക്ലീൻ-ഫ്ലാനഗൻ, കാമുകി സ്റ്റേസി നെല്ലിൻ എന്നിവരെയാണ് 26 കാരനായ കെന്നത്ത് മക്ലീൻ ഫ്ളാനഗൻ കൊലപ്പെടുത്തിയത്. ശേഷം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. 2021 മാർച്ചിൽ ആയിരുന്നു സംഭവം. 2025 മാർച്ച് മുതൽ ബെൽഫാസ്റ്റിലെ ലഗാൻസൈഡ് കോടതിയിൽ ആയിരുന്നു പ്രാഥമിക വാദം കേൾക്കൽ.
Discussion about this post

