ന്യൂഡൽഹി : ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിന് സമീപം അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യാൻ പോയ എംസിഡി സംഘത്തിന് നേരെയുണ്ടായ കല്ലേറിന് പിന്നിൽ ഉത്തർപ്രദേശിലെ റാംപൂരിൽ നിന്നുള്ള സമാജ്വാദി പാർട്ടി എംപി മൊഹിബുള്ള നദ്വിയാണെന്ന് സൂചന . രാത്രി വൈകി ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതായി ഇയാൾക്കെതിരെ ആരോപണമുണ്ട്. പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യും. പാർലമെന്റിനടുത്തുള്ള പള്ളിയിലെ ഇമാം കൂടിയാണ് നദ്വി.
‘ എസ്പി എംപിമാർ പൊലീസിനെ വരെ അക്രമിക്കുന്നു . മതം ചിത്രത്തിലേക്ക് കൊണ്ടുവരുന്നു. കല്ലെറിയൽ നടക്കുന്നു. എസ്പി ഇതിന് മറുപടി നൽകണം. അഖിലേഷ് യാദവ് വിശദീകരണം നൽകണം. എസ്പി ഡൽഹി പോലീസിനോട് നടപടിയെടുക്കാൻ ആവശ്യപ്പെടണം. രാത്രി 1:30 ന് അവരുടെ വീട്ടിൽ നിന്ന് തുർക്ക്മാൻ ഗേറ്റിലേക്ക് ആരാണ് പോകുന്നത്? അവർ കാരണം അവിടെ സ്ഥിതി ഗുരുതരമാണ്” ബിജെപി നേതാവ് നവീൻ കോഹ്ലി പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഏഴ് വ്യത്യസ്ത വകുപ്പുകൾ പ്രകാരം ഈ കേസിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളിൽ ചിലരുടെ പേരുകളും വെളിപ്പെടുത്തിയിട്ടുണ്ട്. ആദിൽ കാസിഫ്, മുഹമ്മദ് കൈഫ്, മുഹമ്മദ് അരീബ്, ഉജൈഫ്, അസിം ഇർഫാൻ എന്നിവരാണ് പിടിയിലായത്.
തുർക്ക്മാൻ ഗേറ്റിൽ ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു ഒഴിപ്പിക്കൽ. പ്രദേശത്ത് അനധികൃത താമസക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സയിദ് ഇലാഹി മസ്ജിദിന്റെ ഒരു ഭാഗം ഉൾപ്പെടെയാണ് ഒഴിപ്പിച്ചത്.ഹൈക്കോടതി അനുമതിയോടെയാണ് ഒഴിപ്പിക്കലെന്ന് മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) ഉദ്യോഗസ്ഥർ പറഞ്ഞു.ഉദ്യോഗസ്ഥർക്ക് നേരെ ആളുകൾ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു

