ഡബ്ലിൻ: അയർലൻഡിൽ മഞ്ഞ് വീഴ്ചയും കനത്ത മഴയും. ഗൊരെത്തി കൊടുങ്കാറ്റ് അയർലൻഡിലൂടെ നീങ്ങുന്ന പശ്ചാത്തലത്തിലാണ് കാലാവസ്ഥ പ്രതികൂലമാകുന്നത്. അയർലൻഡിന്റെ തെക്ക് ഭാഗത്ത് കൂടിയാകും കാറ്റിന്റെ സഞ്ചാരം. അതിനാൽ തെക്കൻ മേഖലയിൽ ആയിരിക്കും മഞ്ഞ് വീഴ്ചയും മഴയും അനുഭവപ്പെടുക.
കോർക്ക്, കെറി, വാട്ടർഫോർഡ്, വെക്സ്ഫോർഡ് എന്നിവിടങ്ങളിലാണ് മഞ്ഞിനും മഴയ്ക്കും സാധ്യത. ഇതേ തുടർന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ മഴ കനക്കും. നാളെ ഉച്ചയ്ക്ക് 12 മുതൽ നിലവിൽ വരുന്ന മുന്നറിയിപ്പ് രാത്രി 8 വരെ തുടരും.
Discussion about this post

