തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റിയുടെ ഇടപെടലിനെത്തുടർന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റാണ് തീരുമാനമെടുത്തത്. ആവർത്തിച്ചുള്ള സംഘർഷങ്ങളും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളും സംബന്ധിച്ച നിരവധി പരാതികളെ തുടർന്നാണ് തീരുമാനം.
എസ് എഫ് ഐ യൂണിറ്റിന്റെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാനും തീരുമാനിച്ചു. ഇതിനായി സംസ്ഥാന കമ്മിറ്റി അംഗത്തെ ഉൾപ്പെടുത്തി അഡ്ഹോക്ക് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. നിരന്തരമായ സംഘർഷങ്ങൾ കാരണം യൂണിവേഴ്സിറ്റി കോളേജിലെ യൂണിറ്റ് കടുത്ത വിമർശനങ്ങൾ നേരിടുകയാണ് . യൂണിവേഴ്സിറ്റി കോളേജിലെ നേതാക്കൾ എതിരാളികളായ ഗ്രൂപ്പുകളായി പിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടി. പരാതികൾ വർദ്ധിച്ചതോടെ കർശന നടപടിയെടുക്കാൻ സംഘടന നിർബന്ധിതരാകുകയായിരുന്നു.

