ഡൊണഗൽ: ഡൊണഗലിൽ കൊല്ലപ്പെട്ട വ്യവസായി സ്റ്റീഫൻ മക്കാഹില്ലിന്റെ സംസ്കാരം ശനിയാഴ്ച നടക്കും. ഇത് സംബന്ധിച്ച വിവരങ്ങൾ കുടുംബം പുറത്തുവിട്ടു. ശനിയാഴ്ച അർദാരയിലെ ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ ആയിരിക്കും മൃതദേഹം സംസ്കരിക്കുക.
ജനുവരി 8 വ്യാഴാഴ്ച രാവിലെ 11 മുതൽ രാത്രി 9 വരെയും ജനുവരി 9 വെള്ളിയാഴ്ച രാവിലെ 11 മുതൽ രാത്രി 9 വരെയും അദ്ദേഹത്തിന്റെ ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം ശനിയാഴ്ച രാവിലെ ഇവിടെ നിന്നും സംസ്കാരത്തിനായി ഹോളി ഫാമിലി പള്ളിയിൽ എത്തിക്കും. ഇവിടുത്തെ കുർബാനയ്ക്കും ശുശ്രൂഷകൾക്കും ശേഷമാകും മൃതദേഹം സംസ്കരിക്കുക.
Discussion about this post

