ഡബ്ലിൻ: മയക്കുമരുന്ന് പ്രതികൾക്ക് ജയിൽശിക്ഷ ഒഴിവാക്കാൻ ഐറിഷ് സർക്കാർ. ജയിലിന് പകരം കമ്യൂണിറ്റി സർവ്വീസ് നൽകാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി നിയമഭേദഗതിയ്ക്ക് ഒരുങ്ങുകയാണ് സർക്കാർ. ഇത് സംബന്ധിച്ച ബിൽ നീതി മന്ത്രി ജിം ഒ കെല്ലഗൻ മന്ത്രിസഭയിൽ അവതരിപ്പിച്ചു.
മയക്ക് മരുന്ന് വ്യാപാരികൾ, കടത്തുകാർ എന്നിവർക്ക് കമ്യൂണിറ്റി സർവ്വീസ് ആയിരിക്കും ശിക്ഷയായി നൽകുക. ജയിലുകളിലെ തിരക്കുകൾ ഒഴിവാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നാണ് മന്ത്രി അറിയിക്കുന്നത്. അതേസമയം നിയമത്തെ പരിഹസിച്ച് പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്.
Discussion about this post

