ഡബ്ലിൻ: 2025 അവസാനിക്കുമ്പോൾ സർക്കാരിന്റെ ഖജനാവിൽ മിച്ചം 7.1 ബില്യൺ യൂറോ. കഴിഞ്ഞ വർഷം മിച്ചത്തിൽ 2 ബില്യൺ യൂറോയുടെ വർധനവ് ഉണ്ടായതായി സർക്കാർ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2024 അവസാനിച്ചപ്പോൾ 5.7 ബില്യൺ യൂറോ ആയിരുന്നു ഖജനാവിൽ മിച്ചമായി ഉണ്ടായിരുന്നത്.
ആപ്പിളിന്റെ നികുതി ഒഴിവാക്കിക്കൊണ്ടുള്ള തുകയാണ് 7 ബില്യൺ യൂറോ. കഴിഞ്ഞ വർഷം 107.4 ബില്യൺ ആയിരുന്നു നികുതി വരുമാനം. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിൽ 600 മില്യൺ യൂറോയുടെ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 133.3 ബില്യൺ ആണ് മൊത്തവരുമാനം.
Discussion about this post

