കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ വാഹനാപകടം. രണ്ട് കൗമാരക്കാർക്ക് പരിക്കേറ്റു.
മൂൺകോയിനിന് സമീപം ചൊവ്വാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ രണ്ട് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.
കാറും വാനും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. പിൽടൗണിനും മൂൺകോയിനും ഇടയിലുള്ള ക്ലോഗ്ഗ പട്ടണത്തിലെ എൽ3401 ൽ പുലർച്ചെ 12:30 ഓടെയാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. ഇരുവരുടെയും പരിക്കുകൾ സാരമുള്ളതാണ്. ഇരുവരും വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ചികിത്സയിൽ കഴിയുന്നത്.
Discussion about this post

