ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടത്തിൽ ഒരു മരണം. 80 കാരിയാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം.
ഇന്നലെ വൈകീട്ട് 3.50 ഓടെയായിരുന്നു അപകടം ഉണ്ടായത്. സിൽ റിനാനിനടത്തുള്ള ടുള്ളിനാഗ്ലാഗിനിലെ ആർ262 ൽ ആയിരുന്നു സംഭവം. അപകടത്തിൽ സാരമായി പരിക്കേറ്റ 80 കാരി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ പരിശോധനകൾക്കായി റോഡ് അടച്ചു. സംഭവത്തിൽ 80 വയസ്സ് പ്രായമുള്ള മറ്റൊരാളെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Discussion about this post

