ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിച്ചതായി റിപ്പോർട്ട്. 20 ഓളം കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചത്. സർക്കാരിന്റെ പുതിയ വാടക നിയമം പ്രാബല്യത്തിൽ വരുന്നതിന് ഒരാഴ്ച മുൻപാണ് നോട്ടീസുകൾ ലഭിച്ചത് എന്നാണ് വിവരം.
ലോർഡ് എഡ്വാർഡ് സ്ട്രീറ്റിലെ ദി പാർക്ക് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പോളിഷ് കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചത്. കഴിഞ്ഞ 15 വർഷമായി ഇവിടെ താമസിക്കുന്നവരാണ് ഇവർ. ഈ വർഷം ഒക്ടോബർ 10 ന് മുൻപ് വീടുകൾ ഒഴിഞ്ഞ് നൽകണം എന്നാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
Discussion about this post

