ഡബ്ലിൻ: അഭിഷേകാഗ്നി വചന ശുശ്രൂഷകൾ ഇന്ന് നടക്കും. ഡബ്ലിനിലെ സെന്റ് ലൂക്ക് ദേവാലയത്തിൽ ഉച്ചയ്ക്ക് ഒന്നര മുതൽ അഞ്ച് മണിവരെയാണ് പരിപാടി. ശുശ്രൂഷയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും ദേവാലയത്തിൽ പൂർത്തിയായി.
ഫാ. സേവ്യർ ഖാൻ വട്ടായിയുടെ നേതൃത്വത്തിലുള്ള അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസിട്രിയാണ് വചന ശുശ്രൂഷകൾ ഒരുക്കുന്നത്. കേരളത്തിൽ നിന്നുള്ള വൈദികരോടൊപ്പം യുകെയിലെയും അയർലൻഡിലെയും എഎഫ്സിഎം ശുശ്രൂഷകരും പരിപാടിയുടെ ഭാഗമാകുന്നുണ്ട്. മലയാളത്തിലാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
Discussion about this post

