കഴുത്തിൽ ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് ൈതറോയ്ഡ്. ശരീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു. ഇതിന്റെ അസന്തുലനം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇത് മാറ്റാൻ ഭക്ഷണക്രമത്തിൽ മാറ്റങ്ങളും ആവശ്യമാണ്. തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർ ചില ആഹാരങ്ങൾ ഒഴിവാക്കേണ്ടതാണ്.
ഉപ്പിട്ട നട്സ്: ബ്രസീൽ നട്സ്, മക്കാഡാമിയ നട്സ്, ഹാസൽനട്ട്സ് എന്നിവ സെലിനിയത്തിന്റെ മികച്ച ഉറവിടങ്ങളാണ്, ഇത് ആരോഗ്യകരമായ തൈറോയ്ഡ് പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. ഇവയെല്ലാം ലഘുഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ബേക്ക് ചെയ്ത മത്സ്യം: ഒമേഗ-3 ഫാറ്റി ആസിഡുകളും സെലിനിയവും മത്സ്യത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് തൈറോയിഡ് ഗ്രന്ധിയുടെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ബേക്ക് ചെയ്ത സാൽമൺ, കോഡ്, സീ ബാസ്, ഹാഡോക്ക് എന്നിവ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ കഴിക്കാം
പാലുൽപ്പന്നങ്ങൾ: തൈര്, ഐസ്ക്രീം, പാൽ തുടങ്ങിയ പാലുൽപ്പന്നങ്ങളിൽ നല്ല അളവിൽ അയോഡിൻ അടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് ഗ്രന്ഥികളുടെ വളർച്ച തടയാൻ അയോഡിൻ ആവശ്യമാണ്.
മുട്ട: മുട്ടയിൽ സെലിനിയവും അയോഡിനും നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. പരമാവധി ആരോഗ്യ ഗുണങ്ങൾക്ക്, മുട്ട മുഴുവനായും കഴിക്കുക, കാരണം മഞ്ഞക്കരുവിലാണ് മിക്ക പോഷകങ്ങളും അടങ്ങിയിരിക്കുന്നത്.
പഴങ്ങൾ: തൈറോയ്ഡ് സന്തുലിതാവസ്ഥയിൽ നിലനിർത്താൻ അയോഡിനോടൊപ്പം സെലിനിയം, വിറ്റാമിൻ ഡി എന്നിവയും ആവശ്യമാണ്. ഇതിനുപുറമെ, പഴങ്ങളിലെ ആന്റിഓക്സിഡന്റുകളും വളരെ പ്രധാനമാണ്.

