വിറ്റാമിൻ ഡി 3 കുറവുണ്ടെങ്കിൽ എന്തുസംഭവിക്കും ? പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ക്ഷീണം കുറയ്ക്കാനും നല്ല മാനസികാവസ്ഥ നിലനിർത്താനും സഹായിക്കുന്ന ഒന്നാണ് വിറ്റാമിൻ ഡി 3 . ഇത് ശരീരത്തിൽ എളുപ്പത്തിൽ ലയിക്കുന്നു. വിറ്റാമിൻ ഡി 3 അസ്ഥികളെ ശക്തിപ്പെടുത്തുകയും ചെയ്യും. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ക്ഷീണം കുറയ്ക്കാനും നല്ല മാനസികാവസ്ഥ നിലനിർത്താനും ഇത് സഹായിക്കുന്നു. സൂര്യപ്രകാശം ഈ വിറ്റാമിൻ ലഭിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. കൂടാതെ, ചില ഭക്ഷണങ്ങളിൽ നിന്നും ഈ വിറ്റാമിൻ ലഭിക്കും.
സാൽമൺ, അയല, മത്തി, ട്യൂണ എന്നിവ വിറ്റാമിൻ ഡി 3 കൊണ്ട് സമ്പുഷ്ടമാണ്. ഇവ കഴിക്കുന്നത് വിറ്റാമിൻ ഡി 3 മെച്ചപ്പെടുത്തും. ഇത് ഹൃദയത്തിനും തലച്ചോറിനും ഗുണം ചെയ്യും. ഇവ ദിവസേനയുള്ള ഭക്ഷണമായി തയ്യാറാക്കി കഴിക്കാവുന്നതാണ്. മുട്ടയുടെ മഞ്ഞക്കരുവിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. രണ്ട് മുട്ടകളിൽ ഏകദേശം 82 IU വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. നാടൻ കോഴികളുടെ മുട്ടകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.
പാൽ, സോയ/ബദാം പാൽ, ഓറഞ്ച് ജ്യൂസ്, നിരവധി പ്രഭാതഭക്ഷണ ധാന്യങ്ങൾ എന്നിവ വിറ്റാമിൻ ഡി കൊണ്ട് സമ്പുഷ്ടമാണ്. ഇവ കഴിക്കുന്നത് കൂടുതൽ വിറ്റാമിൻ ഡി ഗുണങ്ങൾ നേടാൻ സഹായിക്കും.കൂണിൽ ഡി2 അടങ്ങിയിട്ടുണ്ട്. വെളിച്ചം ഏൽക്കാത്തതിനാൽ കൂണിൽ ചെറിയ അളവിൽ മാത്രമാണ് ഡി3 . ഇതിനൊപ്പം മറ്റ് പച്ചക്കറികളും ചേർക്കാം.ചിലതരം ചീസുകളിൽ വിറ്റാമിൻ ഡി3 അടങ്ങിയിട്ടുണ്ട്.
വെണ്ണയിലും നെയ്യിലും ചെറിയ അളവിൽ വിറ്റാമിൻ ഡി 3 അടങ്ങിയിട്ടുണ്ട്. ദിവസവും ഇവ കഴിക്കുന്നത് വിറ്റാമിൻ ഡി 3 യുടെ ഉത്പാദനത്തിന് തീർച്ചയായും സഹായിക്കും.

