ഈ ലോകത്ത് ചില വിചിത്രരായ ആളുകളുണ്ട്. അവരുടെ ജീവിതശൈലിയും കഴിക്കുന്ന ഭക്ഷണവും വളരെ വിചിത്രമാണ്. ചിലർ പ്രാണികളെയും തേളുകളെയും പാമ്പുകളെയും ഭക്ഷിക്കുന്നു. ഈ രീതിയിലുള്ള ഭക്ഷണക്രമം നമുക്കെല്ലാവർക്കും അറപ്പുളവാക്കുന്നതായി തോന്നിയേക്കാം, പക്ഷേ അവർ ജീവിക്കുന്ന രീതി മാത്രമാണ് അതിന് കാരണം. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ, ചൈനയിൽ നിന്നുള്ള വ്യത്യസ്തമായ ഒരു മധുരപലഹാരം നമുക്ക് കാണാൻ കഴിയും. അതെ, ചൈനയിലെ ഷാങ്ഹായിലെ ഒരു റസ്റ്റോറന്റിൽ ആനയുടെ പിണ്ഡം ഉപയോഗിച്ച് മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നു.
ഷെയർ ചൈനീസ് ഡൂയിൻ എന്ന അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. “ഷാങ്ഹായിലെ ഒരു റെസ്റ്റോറന്റ് ആന പിണ്ഡം കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾക്ക് ഒരാളിൽ നിന്ന് നാലായിരം യുവാൻ ഈടാക്കുന്നുണ്ടെന്നും അതിനെ പറ്റിയുള്ള അന്വേഷണത്തിലാണെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.” എന്നായിരുന്നു അടിക്കുറിപ്പ്.
ആനയുടെ പിണ്ഡത്തിൽ നിന്ന് ഉണ്ടാക്കുന്ന പലഹാരത്തിന് എലിഫന്റ് ഡങ് ഡെസേർട്ട് എന്നാണ് പേര് . വെയിലത്ത് ഉണക്കി അണുനാശിനി തളിക്കുന്നു. പിന്നെ, ഔഷധസസ്യങ്ങളും തേനും ചേർത്താണ് മധുരപലഹാരം തയ്യാറാക്കി വിൽക്കുന്നത് . മാത്രമല്ല, ആനയുടെ ചാണകം കൊണ്ടുണ്ടാക്കുന്ന ഈ മധുര പലഹാരത്തിന്റെ വിലയടക്കം വീഡിയോയിൽ കൊടുത്തിട്ടുണ്ട്.