തിരുവനന്തപുരം: അദ്വൈത സിനിമാറ്റിക്സിന്റെ ബാനറിൽ ആർവിൻ എം ശശിധരൻ നിർമ്മിച്ച് അമൽ കാനത്തൂർ സംവിധാനം ചെയ്യുന്ന മിസ്റ്ററി ഹൊറർ ത്രില്ലർ വെബ് സീരീസ് ‘ഡി90‘യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. പുതുവത്സര ദിനത്തിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകരും മാധ്യമ പ്രവർത്തകരും ചേർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
മിഥുൻ വി ചാലിൽ, ഹിത ഹരീഷ്, ശരണ്യ, സുർജിത് നാലുകെട്ടിൽ, സച്ചിൻ റാം, അഭിജിത്ത് കണ്ണൂർ, തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ഡി 90യുടെ രചന നിർവ്വഹിക്കുന്നത് സംവിധായകൻ അമൽ കാനത്തൂരും സുനീഷ് വി ശശിധരനും ചേർന്നാണ്. അഭി ഗോവിന്ദ്, ശ്രീരാജ് എന്നിവർ ഛായാഗ്രഹണവും അനന്തു ഷെജി അജിത് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കിരൺ ദാസാണ് സംഗീത സംവിധാനം.
അഞ്ജിത, ജിനു ഗിരിപ്രകാശ്, ബിബിൻ വൈശാലി, ആകാശ് സി കാഞ്ഞിരോട് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. മീഡിയ പാർട്ണർ പ്രോടച്ച് മീഡിയ.