ദക്ഷിണേന്ത്യൻ സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദർ വിവാഹിതനാകുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് ടീം സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമയായ കാവ്യ മാരനാണ് വധു. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.33 കാരിയായ കാവ്യ മാരൻ സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളാണ്. 2024 മുതൽ അനിരുദ്ധും കാവ്യയും പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
അടുത്തിടെ ആരാധകർ ഇരുവരെയും റെസ്റ്റോറന്റിൽ ഒരുമിച്ച് കണ്ടിരുന്നു. ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്നും പറയപ്പെടുന്നു. എങ്കിലും , വിവാഹത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല. ദക്ഷിണേന്ത്യൻ സിനിമകളിലും ബോളിവുഡിലും നിറഞ്ഞ് നിൽക്കുന്ന അനിരുദ്ധ് ഓരോ ചിത്രത്തിനും കോടികൾ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകനാണ് .
സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഐപിഎൽ മത്സരങ്ങളിൽ ഗാലറിയിൽ സജീവ സാന്നിധ്യമാണ് കാവ്യ. ടീം ജയിക്കുമ്പോൾ ആഹ്ലാദത്തോടെ ആഘോഷിക്കുന്ന കാവ്യയുടെയും തോൽക്കുമ്പോൾ നിരാശയോടെ കാണപ്പെടുന്നതിന്റെയും ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ധനുഷിന്റെ ‘3’ എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്.

