ഗായകൻ യേശുദാസിനെ അവഹേളിച്ച വിനായകനൊപ്പം പുതിയ സിനിമയുടെ റിലീസ് ആഘോഷിക്കുന്ന നടൻ മമ്മൂട്ടിയ്ക്കെതിരെ ഹരീഷ് പേരടി. ഒന്നുമില്ലെങ്കിലും നിങ്ങളുടെ ചുണ്ടനക്കത്തിലൂടെ ആ ഗന്ധർവ്വ ശബ്ദം ഞങ്ങളെ എത്ര തവണ ഉണർത്തുകയും ഉറക്കുകയും ചെയ്യ്തിട്ടുണെന്നും, സാംസ്കാരിക ഉത്തരവാദിത്വം എന്ന ഒരു സാധനമില്ലേയെന്നും ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
സാന്ദ്രാതോമസ്സിനോട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ കേസ്സ് കൊടുക്കരുത് എന്ന് പറയാനുള്ളതിൻ്റെ പകുതി ഊർജ്ജം പോലും വേണ്ടാ മലയാളത്തിൻ്റെ അമൂല്യ നിധിയായ ഗാന ഗന്ധർവ്വനെ അപമാനിച്ച വിനായകനോട് ഒന്ന് അടങ്ങിയിരിക്കാൻ വേണ്ടി പറയാൻ. നിങ്ങളുടെ ദേശീയ അവാർഡിൽ കൈയ്യൊപ്പ് ചാർത്തിയ അടൂരും വിനായകൻ്റെ തെറി വിളികളാൽ അപമാനിക്കപ്പെട്ടിട്ടുണ്ട് . ഈ സമയത്തും താങ്കൾക്ക് ഈ വിഷയത്തിൽ പൊതു സമൂഹത്തോട് ഒന്നും പറയാനില്ലേയെന്നും ഹരീഷ് പേരടി ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
കേട്ടത് സത്യമാണെങ്കിൽ സാന്ദ്രാതോമസ്സിനോട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ കേസ്സ് കൊടുക്കരുത് എന്ന് പറയാനുള്ളതിൻ്റെ പകുതി ഊർജ്ജം പോലും വേണ്ടാ മലയാളത്തിൻ്റെ അമൂല്യ നിധിയായ ഗാന ഗന്ധർവ്വനെ അപമാനിച്ച വിനായകനോട് ഒന്ന് അടങ്ങിയിരിക്കാൻ വേണ്ടി പറയാൻ..ഇങ്ങളൊക്കെ എന്താണ് മമ്മുക്ക ഇങ്ങിനെ ?..ഒരു സാംസ്കാരിക ഉത്തരവാദിത്വം എന്ന ഒരു സാധനമില്ലെ?…ഒന്നുമില്ലെങ്കിലും നിങ്ങളുടെ ചുണ്ടനക്കത്തിലൂടെ ആ ഗന്ധർവ്വ ശബ്ദം ഞങ്ങളെ എത്ര തവണ ഉണർത്തുകയും ഉറക്കുകയും ചെയ്യ്തിട്ടുണ്ട്…നിങ്ങളുടെ ദേശീയ അവാർഡിൽ കൈയ്യൊപ്പ് ചാർത്തിയ അടൂരും വിനായകൻ്റെ തെറി വിളികളാൽ അപമാനിക്കപ്പെട്ടിട്ടുണ്ട്…അടൂരിനോടും യേശുദാസിനോടും അഭിപ്രായ വിത്യാസങ്ങൾ മാന്യമായ ഭാഷയിൽ പ്രകടിപ്പിച്ച എത്രയോമനുഷ്യർ ഇപ്പോഴും ഇവിടെ അന്തസ്സായി അവരുടെ ജീവിതം ജീവിക്കുന്നുണ്ട്…അവരെ അഭിമുഖികരിക്കാനല്ല ആവിശ്യപ്പെടുന്നത്..ലോകത്തിനുമുന്നിൽ മലയാളത്തെ അടയാളപ്പെടുത്തിയ രണ്ട് പ്രതിഭകളെ തെറിവിളികളാൽ അഭിഷേകം നടത്തിയ ഒരുത്തനോടൊപ്പം ഒരു പുതിയ സിനിമയുടെ റിലീസ് ആഘോഷിക്കുന്ന ഈ സമയത്തും താങ്കൾക്ക് ഈ വിഷയത്തിൽ പൊതു സമൂഹത്തോട് ഒന്നും പറയാനില്ലെ എന്നാണ് ചോദ്യം ?..അപകടകരമായ ഈ മൗനം എന്തിനുവേണ്ടിയാണ് ചുമ്മക്കുന്നത് എന്നാണ് ചോദ്യം?

