ന്യൂഡൽഹി: ഹോളി ആഘോഷിക്കുന്ന ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു .
ന്യൂസിലൻഡിലെ ഇസ്കോൺ ക്ഷേത്രത്തിലാണ് ഗംഭീര ഹോളി ആഘോഷം സംഘടിപ്പിച്ചത്. അതിൽ പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും പങ്കെടുത്തു. ഇന്ത്യൻ പാരമ്പര്യം പിന്തുടർന്നായിരുന്നു ഇവിടെ ഹോളി ആഘോഷം നടന്നത് . വീഡിയോയിൽ, പ്രധാനമന്ത്രി ജനങ്ങൾക്കൊപ്പം നിറങ്ങളിൽ കളിക്കുന്നതും ആഘോഷങ്ങൾ ആസ്വദിക്കുന്നതും കാണാം.
ഈ സമയത്ത്, ന്യൂസിലൻഡ് പ്രധാനമന്ത്രി കഴുത്തിൽ പുഷ്പമാലയും തോളിൽ തൂവാലയും ധരിച്ചിരുന്നു, അതിൽ ഇന്ത്യൻ ശൈലിയിൽ, “ഹാപ്പി ഹോളി” എന്ന് എഴുതിയിരുന്നു.
Prime Minister of New Zealand Christopher Luxon celebrating #Holi. pic.twitter.com/xjPbxPLeyT
— The Gorilla (News & Updates) (@iGorilla19) March 12, 2025