ന്യൂഡൽഹി: ലോകം മുഴുവൻ കാവി വസ്ത്രം ധരിക്കുന്ന ഒരു ദിനം വരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ദേശീയ മാദ്ധ്യമം ലഖ്നൗവിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
“ലോകം എന്നെക്കുറിച്ച് എന്തും ചിന്തിച്ചേക്കാം, പക്ഷേ ഞാൻ തീർച്ചയായും കാവി തന്നെയാണ് ധരിക്കുന്നത്. ഇതാണ് എന്റെ സ്വത്വം, അത് നമ്മുടെ സനാതന പാരമ്പര്യത്തിന്റെ സ്വത്വവുമാണ്. ഞാൻ അതിൽ വളരെയധികം അഭിമാനിക്കുന്നു . ഒരു ദിവസം ലോകം മുഴുവൻ ഇത് ധരിക്കും.
ഒരാളുടെ വിശ്വാസം ബലമായി പിടിച്ചെടുക്കുകയും അവരുടെ വിശ്വാസങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്യുന്നത് “അസ്വീകാര്യമാണ്”, പ്രത്യേകിച്ച് “സാംഭാലിനെക്കുറിച്ചുള്ള സത്യം നമുക്ക് അറിയുമ്പോൾ” . സാംബാൽ ഇസ്ലാമിന് മുമ്പുള്ള ആരാധനകേന്ദ്രമാണ് , 1526-ൽ അവിടെ ഒരു വിഷ്ണു ക്ഷേത്രം നശിപ്പിക്കപ്പെട്ടു .
5,000 വർഷം പഴക്കമുള്ള തിരുവെഴുത്തുകളിൽ സാംഭാലിനെ പരാമർശിച്ചിട്ടുണ്ട്. ഭഗവാൻ വിഷ്ണുവിന്റെ ഭാവി അവതാരത്തെക്കുറിച്ചുള്ള പരാമർശങ്ങൾ അവയിൽ അടങ്ങിയിരിക്കുന്നു. ഞാൻ ഒരു യോഗിയാണ്. എല്ലാ വിഭാഗങ്ങളെയും സമൂഹങ്ങളെയും ആരാധനാരീതികളെയും ഞാൻ ബഹുമാനിക്കുന്നു.
നിങ്ങൾ ഗോരഖ്നാഥ് പീഠം സന്ദർശിച്ചാൽ, ആരോടും വിവേചനം ഇല്ലെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. എല്ലാ ജാതികളിലും പ്രദേശങ്ങളിലും വിഭാഗങ്ങളിലും പെട്ട ആളുകൾ ഒരുമിച്ച് ഇരുന്ന് ഒരേ തളികയിൽ നിന്ന് ഭക്ഷണം കഴിക്കുന്നു, എല്ലാ സാധുക്കളും, അവരുടെ മതപരമായ ബന്ധങ്ങൾ പരിഗണിക്കാതെ, ഒരുമിച്ച് ഭക്ഷണം കഴിക്കുകയും തുല്യ ബഹുമാനം നേടുകയും ചെയ്യുന്നു,” – യോഗി ആദിത്യനാഥ് പറഞ്ഞു.