- വിവാഹദിനത്തിൽ സുഹൃത്തുക്കൾ നൽകിയ സർപ്രൈസിൽ ഞെട്ടി വധു , പിന്നാലെ ബോധം കെട്ട് വീണു
- യുഡിഎഫ് പിന്തുണ ലഭിച്ചതിന് പിന്നാലെ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ജി. സുധാകരൻ
- ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ കടന്നുപോകാൻ ഇറാൻ അനുവദിച്ചത് എന്തുകൊണ്ട് ? വെളിപ്പെടുത്തി എസ്. ജയശങ്കർ
- സി.സി. മുകുന്ദന് പിന്തുണയുമായി ബിജെപി ; നാട്ടികയിൽ സ്ഥാനാർത്ഥിയാകുമെന്ന് സൂചന
- ‘ ഇപ്പോൾ പോകാനുള്ള സമയമായി ‘ ; ഹരീഷ് റാണയ്ക്ക് യാത്രാമൊഴിയേകാനെത്തി കുടുംബാംഗങ്ങൾ
- രക്തസാക്ഷികളുടെ ഫണ്ട് തട്ടിയെടുത്തവർ എങ്ങനെ ഇടതുപക്ഷക്കാരനാകും ? സ്വതന്ത്രനായി മത്സരിക്കാൻ കുഞ്ഞികൃഷ്ണൻ
- അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തുന്നില്ല : പകരം ജി സുധാകരന് പിന്തുണ
- സിപിഎമ്മിന്റെ 56 എംഎൽഎമാർ വീണ്ടും ജനവിധി തേടും ; 75 ഇടത്ത് സിപിഎം സ്ഥാനാര്ഥികള്; പിബിയില് നിന്ന് പിണറായി മാത്രം
Author: sreejithakvijayan
ഡബ്ലിൻ: രാജ്യത്ത് വരണ്ട കാലാവസ്ഥ തുടരുന്നു. 25 ഡിഗ്രി മറികടന്ന താപനില അതേപടി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിലും രാജ്യത്ത് ചൂട് കൂടിയ കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. ചില പ്രദേശങ്ങളിൽ റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത്. ഏപ്രിൽ 30 ന് അയർലന്റിൽ താപനില 25.8 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. ഇതിൽ നിന്നും മാറ്റമില്ലെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം പകൽ സമയങ്ങളിൽ മാത്രമാണ് ഇത്രയും അധികം ചൂട് അനുഭവപ്പെടുക. വൈകുന്നേരങ്ങളിൽ ചൂട് ഗണ്യമായ അളവിൽ കുറയും. രാത്രിയോടെ മഞ്ഞുവീഴ്ചയ്ക്കും സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. അയർലണ്ടിന്റെ വടക്ക് പടിഞ്ഞാറായി മർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അതാണ് നിലവിലെ കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. മർദ്ദം സ്ഥിതി ചെയ്യുന്നതിനാൽ മഴയ്ക്ക് സാദ്ധ്യതയില്ലെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
ബെൽഫാസ്റ്റ് : ഐആർഎ ( ഐറിഷ് റിപ്പബ്ലിക്കൻ ആർമി) നിരാഹാര സമര നായകൻ ബോബ്ബി സാൻഡ്‌സിന്റെ സ്മരണയ്ക്കായി നിർമ്മിച്ച പ്രതിമ അനാച്ഛാദനം ചെയ്തു. അദ്ദേഹത്തിന്റെ 44ാം ചരമ വാർഷികത്തോട് അനുബന്ധിച്ചാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ട്വിൻബ്രൂക്കിലെ റിപ്പബ്ലിക്കൻ മെമ്മോറിയർ ഗാർഡനിലാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. 1981 ലെ നിരാഹാര സമര നായകൻ ആയിരുന്നു അദ്ദേഹം. സമരത്തിനിടെ ആയിരുന്നു ബോബ്ബി സാൻഡ്‌സ് വീരചരമം പ്രാപിച്ചത്. 27 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 1981 ലെ നിരാഹാരത്തിനിടെ ആരോഗ്യനില മോശമായി അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
കിൽക്കെനി: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ച് കാന്ത്രി അയർലന്റ്. കിൽക്കെനിയിലെ ഒ’ലൗഗ്ലിൻ ഗെയ്ൽസ് ജിഎഎയിൽ സംഘടിപ്പിച്ച പരിപാടിയിൽവച്ചായിരുന്നു ആദരം. മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ റോഷൻ വാവള്ളിൽ കുര്യാക്കോസ്, എയ്ഞ്ചൽ ബോബി, എയ്ഡൻ ബോബി, ഫെബിൻ മനോജ് എന്നിവരെയാണ് ആദരിച്ചത്. കേരള എക്‌സൈസ് മന്ത്രി എം.ബി രാജേഷ് പ്രതിഭകൾക്ക് പുരസ്‌കാരം നൽകി. മൂന്ന് പ്രതിഭകളുടെയും കഠിനാധ്വാനവും സമർപ്പണവും അയർലന്റിലെ മലയാളി സമൂഹത്തിന് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ഉയരങ്ങൾ കീഴടക്കി മുന്നോട്ട് പോകാൻ ഇവർക്ക് കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.
ഭൂരിഭാഗം സ്വകാര്യ വാടക താമസസ്ഥലങ്ങൾ പ്രവർത്തിക്കുന്നത് ചട്ടങ്ങൾ ലംഘിച്ച്; ഉടമസ്ഥർക്കെതിരെ നിയമ നടപടി
ഡബ്ലിൻ: അയർലന്റിൽ സ്വകാര്യ വാടക താമസസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ നിർണായക കണ്ടെത്തൽ. ചട്ടങ്ങൾ പാലിക്കാതെയാണ് ഭൂരിഭാഗം തമസ്ഥലങ്ങളും പ്രവർത്തിക്കുന്നത് എന്നാണ് പരിശോധനയിൽ അധികൃതർ കണ്ടെത്തിയത്. അയർലന്റിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികൃതർ ആയിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ വർഷം നടത്തിയ പരിശോധനയുടെ വിവരങ്ങൾ ആണ് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. 62,085 സ്ഥലങ്ങളിൽ ആയിരുന്നു പരിശോധന. ഇതിൽ 37,800 വാടക താമസ സ്ഥലങ്ങളും ചട്ടംലംഘിച്ചാണ് പ്രവർത്തിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ വീട്ടുടമകൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചു. 2019 ലെ ഭവന ( വാടക കെട്ടിടങ്ങൾക്കുള്ള) മാനദണ്ഡങ്ങൾ ലംഘിച്ച കുറ്റത്തിനാണ് നടപടി. ഈ വർഷവും പരിശോധന നടത്തും. 2025 ൽ 10.5 മില്യൺ യൂറോ പരിശോധനകൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുണ്ടെന്ന് ഭവന മന്ത്രി ജെയിംസ് ബ്രൗൺ അറിയിച്ചു.
ഡബ്ലിൻ: ഡബ്ലിനിൽ നടന്ന വാർഷിക സിഖ് ഘോഷയാത്രയിൽ പങ്കുകൊണ്ട് ആയിരങ്ങൾ. രണ്ടായിരത്തിലധികം സിഖ് വംശജരാണ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയുടെ ഭാഗം ആയത്. സിഖ് കലണ്ടറിലെ പുണ്യനാളായ വൈശാഖി ദിനത്തിലാണ് നഗർ കീർത്തനം എന്ന പേരിൽ സിഖ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്. സാൻഡിമൗണ്ട്, ബോൾസ്ബ്രിഡ്ജ് എന്നിവിടങ്ങളിലൂടെ ഘോഷയാത്ര കടന്നുപോയി. ഇതിനിടെ ആളുകൾ പരമ്പരാഗത സിഖ് ഗാനങ്ങൾ അവതരിപ്പിക്കുകയും നൃത്തം ചവിട്ടുകയും ചെയ്തു. ഘോഷയാത്രയ്ക്ക് ശേഷം വിരുന്നും സംഘടിപ്പിച്ചു. അയർലന്റിലെ ഓരേയൊരു സിഖ് ക്ഷേത്രം ആയ ഗുരുദ്വാര ഗുരു നാനാക് ദർബാറിന്റെ നേതൃത്വത്തിലാണ് വർഷാവർഷം ഘോഷയാത്ര സംഘടിപ്പിക്കുന്നത്. 2018 മുതൽ ആയിരുന്നു ഈ പരിപാടിയ്ക്ക് തുടക്കം കുറിച്ചത്.
സൗത്ത് ബെൽഫാസ്റ്റ് : ഐറിഷ് കപ്പ് ഫുട്‌ബോൾ മത്സരത്തിനിടെ പോലീസുകാർക്ക് നേരെ ആരാധകരുടെ ആക്രമണം. സംഭവത്തിൽ എട്ട് പോലീസുകാർക്ക് പരിക്കേറ്റു. സൗത്ത് ബെൽഫാസ്റ്റിലെ വിൻഡ്‌സർ പാർക്കിൽ നടന്ന മത്സരത്തിനിടെ ആയിരുന്നു സംഭവം. ക്ലിഫ്‌റ്റെൻവില്ലെയും ഡംഗനൽ സ്വിഫ്റ്റ്‌സും തമ്മിൽ ആയിരുന്നു മത്സരം. ഇതിൽ ക്ലിഫ്‌റ്റെൻവില്ലെ ഡംഗനൽ സ്വിഫ്റ്റ്‌സ് തോൽപ്പിച്ചു. മത്സരത്തിന് ശേഷം സ്ഥലത്ത് നിന്നും പിരിഞ്ഞ് പോകുന്നതിനിടെ ചില ഫുട്‌ബോൾ ആരാധകർ പോലീസുകാർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. മദ്യകുപ്പികളും കല്ലുകളും കൊണ്ടായിരുന്നു ആക്രമണം എന്നാണ് റിപ്പോർട്ടുകൾ.
അർമാഗ്: കൗണ്ടി അർമാഗിലെ ഫുട്‌ബോൾ ക്ലബ്ബിൽ 18 കാരന് നേരെ കത്തിയാക്രമണം. ലുർഗാനിലെ ഗ്ലെനവൻ ഫുട്‌ബോൾ ക്ലബ്ബിൽ ആയിരുന്നു സംഭവം. പരിക്കേറ്റ 18 കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ മറ്റൊരു 18 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മോർനെവ്യു പാർക്കിന്റെ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പ്രതിയായ 18 കാരൻ യുവാവിന്റെ തലയിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ പോലീസ് ഉടൻ സ്ഥലത്ത് എത്തി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
മയോ: ലോഫ് കോറിബിൽ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തി. ഐറിഷ് കോസ്റ്റ്ഗാർഡാണ് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ മത്സ്യത്തൊഴിലാളിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു മത്സ്യബന്ധനത്തിനായി പോയ ക്ലാരെമോറിസ് സ്വദേശിയായ 80 കാരനെ കാണാതെ ആയത്. ലോഫ് കോറിബിൽ മത്സ്യബന്ധനത്തിനായി പോയ 80 കാരൻ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അധികൃതരെ വിവരം അറിയിച്ചിരുന്നു. തുടർന്നാണ് കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ തിരിച്ചൽ നടത്തിയത്. തിരച്ചിലിനൊടുവിൽ മയോ- ഗാൽവെ അതിർത്തി മേഖലയായ കോങ് ആന്റ് കോർ ന മോനയിൽവച്ച് അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ കോസ്റ്റ് ഗാർഡിന്റെ ബോട്ടിൽ കരയിൽ എത്തിച്ചു. അദ്ദേഹത്തിന്റെ ബോട്ടും സുരക്ഷിതമായി കരയിൽ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു 80 കാരന് വേണ്ടി തിരച്ചിൽ നടത്തിയത്.
ഡബ്ലിൻ: ഡബ്ലിനിലെ ഐകെഇഎ ഔട്ട്‌ലെറ്റിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് ഇന്ത്യൻ ജീവനക്കാർ അറസ്റ്റിൽ. കിൽഡെയറിലെ ന്യൂബ്രിഡ്ജിലെ സ്റ്റേഷൻ വാക്ക് നിവാസികളായ മോന്നിഷ നിമ്മ, സായ് രാധിക കവൂരി, രവികിരൺ ഗരിമെല്ല, എന്നിവരാണ് പിടിയിലായത്. സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ് ഇവർ. ഇക്കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു സംഭവം. ജനുവരി 11, 18, 25 തിയതികളിൽ മൂന്നംഗ സംഘം ഔട്ട്‌ലെറ്റുകളിൽ നിന്നും നിരവധി സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു. ഇതിന് പിന്നാലെ അധികൃതർ പരാതിപ്പെട്ടു. തുടർന്ന് ഡിക്റ്റടീവ് ഇവരുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നും മോഷണ മുതകലുകൾ കണ്ടെടുക്കുകയും പ്രതിയായ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മറ്റ് രണ്ട് പേരും അറസ്റ്റിലായത്.
ഡബ്ലിൻ: ലോകത്തെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയിൽ അയർലന്റിലെ ബീച്ചും. കൗണ്ട് മയോയിലെ കീം ബീച്ച് ആണ് ലോകത്തെ തന്നെ ഏറ്റവും മികച്ച 50 ബീച്ചുകളിൽ ഒന്നായി മാറിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള മണലും, നീല നിറത്തിലുള്ള ജലവുമുള്ള കീം ബീച്ച് അയർലന്റിലെ ഏറ്റവും മികച്ച ബീച്ച് കൂടിയാണ്. യൂറോപ്പിലെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയിലും കീം ബീച്ച് ഇടം നേടിയിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും മികച്ച ഏഴാമത്തെ ബീച്ച് ആണ് ഇത്. ലോകത്തെ മികച്ച ബീച്ചുകളിൽ 48ാം സ്ഥാനമാണ് കീം ബീച്ചിന് ഉള്ളത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
