ബെൽഫാസ്റ്റ് : ഐആർഎ ( ഐറിഷ് റിപ്പബ്ലിക്കൻ ആർമി) നിരാഹാര സമര നായകൻ ബോബ്ബി സാൻഡ്സിന്റെ സ്മരണയ്ക്കായി നിർമ്മിച്ച പ്രതിമ അനാച്ഛാദനം ചെയ്തു. അദ്ദേഹത്തിന്റെ 44ാം ചരമ വാർഷികത്തോട് അനുബന്ധിച്ചാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ട്വിൻബ്രൂക്കിലെ റിപ്പബ്ലിക്കൻ മെമ്മോറിയർ ഗാർഡനിലാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്.
1981 ലെ നിരാഹാര സമര നായകൻ ആയിരുന്നു അദ്ദേഹം. സമരത്തിനിടെ ആയിരുന്നു ബോബ്ബി സാൻഡ്സ് വീരചരമം പ്രാപിച്ചത്. 27 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 1981 ലെ നിരാഹാരത്തിനിടെ ആരോഗ്യനില മോശമായി അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
Discussion about this post

